Flash News

ഉത്രവധക്കേസ് വിധി; പ്രതികരണവുമായി വാവ സുരേഷ്

ഉത്ര വധക്കേസിൽ പ്രതി സൂരജിന് തൂക്കുകയറാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് വാവ സുരേഷ്. വിധി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം. പരമാവധി ശിക്ഷ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയെ മാനിക്കുന്നു. നിസാരമായ വിധിയായി കാണുന്നില്ല. തൂക്കുകയർ വിധിച്ചാലും പ്രതിക്ക് പിന്നാലെ ജാമ്യത്തിനും മറ്റ് കാര്യങ്ങൾക്കും ഇറങ്ങുന്ന കുറെ സംഘടനകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു. പാമ്പിനെ നൽകിയ ആളെ കുറ്റവിമുക്തനാക്കിയത് ദൃക്‌സാക്ഷിയില്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാൻ വേണ്ടിയാണെന്നും വാവ സുരേഷ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *