Flash News

ഉത്രവധക്കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം; വിധിയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ അമ്മ

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം തടവ്ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി വിലയിരുത്തി. ഉത്രയുടെ പിതാവും സഹോദരനും കോടതിയിൽ വിധി കേൾക്കാനെത്തി. സൂരജിന്റെ ശിക്ഷയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ മാതാവ് പ്രതികരിച്ചു. തുടർ നടപടികളുമായി മുന്നോട്ട് പോകും. വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്നും ഉത്രയുടെ കുടുംബം വ്യക്തമാക്കി. പ്രതിയുടെ പ്രായം പരി​ഗണിച്ചാണ് പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.

കൊലപാതകത്തിന് പുറമെയുള്ള രണ്ട് കേസുകളിൽ പത്തും ഏഴും വർഷം ശിക്ഷ നേരിടണം. 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *