Flash News

നിയമസഭ കൈയ്യാങ്കളി കേസ്; തടസ്സ ഹർജികളിൽ വിധി ഇന്ന്

നിയമസഭ കൈയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജികളിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.അജിത്ത്, കെ.ടി ജലീൽ, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *