ഇന്നുമുതൽ സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം; പലയിടത്തും വാക്‌സിന്‍ ക്ഷാമം

സംസ്ഥാനത്ത് ഇന്നുമുതൽ വാക്‌സിനേഷൻ യജ്ഞം ആരംഭക്കും. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ എല്‍.പി, യു. പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും മുൻഗണന നൽകിയായിരിക്കും വാക്സിനേഷന്‍ നല്‍കുക. എന്നാൽ ചില കേന്ദ്രങ്ങളിൽ വാക്‌സിൻ ദൗർലഭ്യം ഉണ്ട് എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്.

തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇല്ല. തൃശൂര്‍ വയനാട് പാലക്കാട് ജില്ലകളില്‍ ഇന്നലെ തന്നെ വാക്‌സിനേഷന്‍ നിലച്ചു. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള വാക്‌സിന്‍ ഉപയോഗിച്ച്‌ യജ്ഞം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ഓഗസ്റ്റ് 9-31 വരെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *