‘അമ്മ’യുടെ നേതൃത്വത്തിൽ വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി

അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പരിസരവാസികൾക്കുമായി ഒരുക്കുന്ന വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി. കലൂരിലെ ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ നടത്തിയ ചടങ്ങ് നടി മഞ്ജു വാര്യ‍രാണ് ഉദ്ഘാടനം ചെയ്തത്. നമുക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആകുകയെന്നത് എന്ന് മഞ്ജു വാര്യർ പറഞ്ഞു. പലതാരങ്ങളും ചടങ്ങിൻറെ ഭാഗമായിരുന്നു.

ഒരുമാസത്തോളമായി ‘അമ്മ’യ്ക്ക് വേണ്ടിയുള്ള വാക്സിൻ അമൃതയിൽ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പ്രൈവറ്റ് പാ‍‍ർട്ടികൾ നടത്തുന്ന വാക്സിനേഷൻ ഡ്രൈവ് ആയതിനാൽ നടപടികൾ അത്ര എളുപ്പമായിരുന്നില്ല. മുൻകൂട്ടി തീരുമാനിച്ച യോഗമായിരുന്നില്ല നടന്നത്, ഒരുമണിക്കൂർ കൊണ്ടാണ് പലരേയും വിളിച്ചു വരുത്തിയത്. ആറ് ബാച്ചായി അംഗങ്ങളെ തിരിച്ച് 30 പേർ വീതം ദിവസവും വാക്സിനേറ്റഡ് ആകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. അടുത്തുള്ള റസിൻഡസ് അസോസിയേഷൻ അംഗങ്ങൾക്കും വാക്സിനേഷനിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *