ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്കുന്നതിനാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു.

കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മലേഷ്യ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ വലുതാണ് ഈ സംഖ്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 128 ജില്ലകളില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 16 ജില്ലകളില്‍ 45-നുമുകളിലുള്ള 90 ശതമാനവും വാക്‌സിനെടുത്തു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഊര്‍ജസ്വലത നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സന്നദ്ധസംഘടനകളുടെയും മറ്റുസംഘടനകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. സംസ്ഥാനങ്ങളുമായി കൃത്യമായ ഏകോപനം നടത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Comments: 0

Your email address will not be published. Required fields are marked with *