ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ ഔദ്യോഗിക വാഹനത്തിന് നല്‍കി വടകര എംഎല്‍എ കെ.കെ രമ

അന്തരിച്ച ആര്‍.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ തന്റെ ഔദ്യോഗിക വാഹനത്തിന് നല്‍കി വടകര എംഎല്‍എയും ടിപിയുടെ ഭാര്യയുമായ കെ.കെ രമ. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു എം എൽ എ. ഇന്നലെയാണ് നമ്പർ അനുവദിച്ച്‌ കിട്ടി. കെ‌എല്‍ 18 എഎ 6395 ആണ് കെ.കെ രമ എംഎല്‍‌എയുടെ വാഹന നമ്പർ.

മരണസമയത്ത് തന്റെ ബൈക്കിലായിരുന്നു ടി.പി ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തിയത്. കേസന്വേഷണത്തിന് പൊലീസ് ബൈക്ക് ഏറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ കഴിഞ്ഞ് വാഹനം കോടതിയില്‍ നിന്ന് തിരികെ കിട്ടി. ഇപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Comments: 0

Your email address will not be published. Required fields are marked with *