Flash News

സിനിമാരംഗത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകള്‍ തന്നെയെന്ന് നടി

ചാൻസിന് വേണ്ടി സ്ത്രീകൾ സ്വന്തം മാനം കളയുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും മോഡലുമായ വാസ്തവിക അയ്യര്‍.സിനിമാരംഗത്തെ പീഡനങ്ങൾക്ക് വഴിവെക്കുന്നത് സ്ത്രീകൾ തന്നെയെന്നാണ് നടി പറയുന്നത്.വിജയ് ബാബുവിനെതിരെ മീ ടു ആളിക്കത്തുന്ന സാഹചര്യത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് ബാബുവിന്റെ പേര് എടുത്തു പറയാതെയാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. നടനെമാത്രം കുറ്റം പറയരുത് എന്നാണ് ഇവര്‍ പറയുന്നത്.ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. നടിയുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വന്നു നിറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാന്‍സ് നു വേണ്ടി ചില സ്ത്രീ കള്‍ സ്വാന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നു ..സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉതിരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രികള്‍ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോള്‍ റെഡി ആണ് യെന്നുചില സ്ത്രീ കള്‍ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്നം ഇങ്ങ്‌നെഎല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണംമോശം ആയഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമ യെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക.

സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഘലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങ ളെ കുറിച്ച് ശരികും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും എന്നാല്‍ സിനിമ യില്‍ നടക്കുന്ന ഇപ്പോള്‍രണ്ടു ദിവസം ആയി ഒരു പ്രമുഖ നടന്‍ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട് പറയാന്‍ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമ യില്‍ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമ യില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുകാം യെന്നു പറഞ്ഞു സമ്മതം ഇല്ലാതെ സേഷ്വൽ ആയിട്ടു യൂസ് ചെയുനില്ല വിത്ത് പെര്‍മിഷന്‍ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തല്‍ കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാന്‍ പഠിച്ചാല്‍ സിനിമ യില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീ ക്കു നേരത്തെ തന്നെ ഒഴിവാക്കാം.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *