Flash News

യുഡിഎഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു: അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് വി ഡി സതീശൻ

യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികൾക്കെതിരെ പ്രവർത്തിച്ചാൽ പാർട്ടിപ്രവർത്തകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ യോഗ ശേഷം പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ആർക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കണമെന്നാണ് സതീശൻ്റെ നിർദ്ദേശം.

യുഡിഎഫിൽ പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ടാണ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും നേരിൽ കണ്ടത്. ഒരു നിബന്ധനയുമില്ലാതെ എല്ലാത്തിനും പരിഹാരമുണ്ടായെന്നാണ് സതീശന്റെ അവകാശവാദം. എഐസിസി ജനറൽ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവിൽ കേരളത്തിലില്ല.

രാജ്മോഹൻ ഉണ്ണിത്താനോട് വളരെ നേരത്തേ വിശദീകരണം ചോദിച്ചതാണെന്നും അത് ഇന്ന് എടുത്ത തീരുമാനമല്ലെന്നും സതീശൻ വിശദീകരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *