സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിന് സബ്സിഡി വേണം; ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സിൻ വിതരണത്തിന് സബ്സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച പണം ഇതിനായി ഉപയോ​ഗിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വാക്സിൻ വിതരണത്തിൽ ക്രമക്കേട് നടക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. വാക്സിൻ വിതരണം പലയിടത്തും രാഷ്ട്രീയം നോക്കിയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Comments: 0

Your email address will not be published. Required fields are marked with *