Flash News

നിപ്പ; ഏഴ് പരിശോധനാഫലം കൂടി നെ​ഗറ്റീവ്; 89 പേരെ കൂടി പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് നിപ്പയിൽ കൂടുതൽ ആശ്വാസം. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഏഴ് പേർ കൂടി നെ​ഗറ്റീവായി. പ്രദേശത്ത് പനി ലക്ഷണമുള്ള 89 പേരെ കൂടി സർവേയിൽ കണ്ടെത്തിയിട്ടുണ്ടെന്നും. നിപ്പ ബാധിതനുമായി സമ്പർക്കമില്ലെങ്കിലും ഇവർ എല്ലാവർക്കും നിപ്പ, കൊവിഡ് പരിശോധനകൾ നടത്തുമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. അസ്വാഭാവിക മരണങ്ങൾ നടന്നിട്ടുണ്ടോ, സമാനമായ കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്നിവ കണ്ടെത്തുന്നതിനായി സർവേ നടത്തിയെന്നും അത്തരം സംഭവങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഈ പ്രദേശങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *