വിക്ടോറിയ, പ്രാവുകളിലെ മഹാറാണി

പ്രാവുകളിലെ കിരീടം വെച്ച മഹാറാണിയാണ് വിക്ടോറിയ. കാഴ്ചയില്‍ സുന്ദരി. ലോകത്തിലാകെ ഇതുവരെ കണ്ടെത്തിയിട്ടുള്ള മുന്നൂറോളം പ്രാവിനങ്ങളില്‍ ഏറ്റവും അഴകുള്ള പ്രാവിന് ഇട്ടിരിക്കുന്ന പേരാണ് വിക്ടോറിയ എന്നത്. പപ്പുവ- ന്യൂഗിനി ദ്വീപിലെ ഇടതൂര്‍ന്ന വനങ്ങളിലാണ് വിക്ടോറിയ പ്രാവുകളെ കൂടുതലായി കണ്ടുവരാറുള്ളത്.

വംശനാശ ഭീഷണിയും നേരിടുന്നുണ്ട് ഇവ. തലയിലുള്ള മനോഹരമായ കിരീടമാണ് ഈ പ്രാവിന്റെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജകുമാരി വിക്ടോറിയയുടെ പേര് ഈ പ്രാവിന് ശാസ്ത്രലോകം നല്‍കിയതും. 3.5 കിലോ തൂക്കമുള്ള വിക്ടോറിയ പ്രാവിന്റെ നീളം 2.5 അടിയാണ്

Comments: 0

Your email address will not be published. Required fields are marked with *