നയൻ‌താരയുമായുള്ള വിവാഹം എപ്പോൾ? വിഘ്‌നേശ്‌ മറുപടി പറയുന്നു

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും സംവിധായകൻ വിഘ്‌നേഷും കാലങ്ങളായി പ്രണയത്തിലാണെന്ന് ഏവർക്കും അറിയാം. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇതു സംബന്ധിച്ച് വന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് വിഘ്‌നേശ്‌.

‘എന്തുകൊണ്ടാണ് നയൻ‌താര മാഡത്തെ വിവാഹം കഴിക്കാത്തത്? ആകാംഷയോടെ കാത്തിരിക്കുന്നു.’ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഇതിനു മറുപടിയായി വിഘ്‌നേശ്‌ പറഞ്ഞത് ഇങ്ങനെയാണ്. ‘കല്യാണത്തിനും മറ്റു കാര്യങ്ങൾക്കും ഒരുപാട് ചിലവ് വരും, ബ്രോ. അതുകൊണ്ട് ഇപ്പോൾ വിവാഹത്തിനായി പണം സ്വരൂപിക്കുകയാണ്. കൂടാതെ കൊറോണ കാലം അവസാനിക്കാനായുള്ള കാത്തിരിപ്പിലും.’

2015ൽ പുറത്തിറങ്ങിയ ‘നാൻ റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ എല്ലാം ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *