മലയാളി നടിയുടെ പിറന്നാൾ കേക്കിന് വെളിച്ചം നൽകി വിജയ് !
മനോഹരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് അപർണ ദാസ്. മലയാളിത്തം തിളങ്ങുന്ന മുഖമെന്നതാണ് അപർണ ദാസിന് കൂടുതൽ സൗന്ദര്യം തോന്നിപ്പിക്കുന്നു. ഇപ്പോളിതാ നടിയുടെ പിറന്നാൾ ദിനത്തിൽ വിജയ് കേക്ക് മുറിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. വിജയ് ചിത്രം ബീസ്റ്റ് സിനിമയിൽ അപർണ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വമ്പൻ കേക്കാണ് അപർണക്കായി ഒരുക്കിയിരുന്നത്. ബർത്ത്ഡേ കേക്കിൽ മെഴുകുതിരി കത്തിച്ചതാകട്ടെ സൂപ്പർതാരം വിജയ്യും. തുള്ളിച്ചാടിയാണ് അപർണ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. കേക്ക് മുറിച്ച് വിജയ് യുടെ വായിൽ വച്ചുകൊടുക്കുന്നതും തിരിച്ച് അപർണയ്ക്ക് സൂപ്പർതാരം കേക്ക് നൽകുന്നതുമെല്ലാം വിഡിയോയിലുണ്ട്. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡെയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
വളരെ സ്പെഷ്യൽ ആയതിനാൽ വീഡിയോ പങ്കുവയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ട് അപർണ തന്നെയാണ് ത്രോ ബാക്ക് വിഡിയോ പോസ്റ്റ് ചെയ്തത്.നേരത്തെ വിജയ് ക്കൊപ്പമുള്ള കാർ യാത്രയുടെ വിഡിയോയും താരം പങ്കുവച്ചിരുന്നു. മനോഹരം, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom