വിജയ് ബാബു ചെയ്ത തെറ്റുകൾ എന്തൊക്കെ ?
വിജയ് ബാബു നിങ്ങൾ സ്വയം ഇരയെന്ന് വിളിക്കുന്നു.നിങ്ങൾക്ക് ഇര എന്ന വാക്കിന്റെ അർത്ഥം അറിയുമോ? സമൂഹ മാധ്യമങ്ങളിൽ വിജയ് ബാബുവിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.മലയാള സിനിയിലെഅഴിച്ചുപണിയ്ക്ക് പോലും കാരണമാവുന്ന രീതിയിലാണ് വിജയ് ബാബു വിവാദം വഴിവയ്ക്കുന്നത്. ഇപ്പോഴും വളരെ നിഷ്കളങ്കമായി വിജയ് ബാബു ചെയ്ത തെറ്റ് എന്തെന്ന് ചോദിക്കുന്നവരുണ്ട്. അവർക്ക് ക്രൈമിന്റെ ആഴം മനസിലാവാത്തതാണോ അതോ അഭിനയിക്കുന്നതാണോയെന്നും അറിയില്ല.
വിജയ് ബാബു എന്ന നിർമാതാവും നടനുമായ വ്യക്തിയ് ക്കെതിരെ യുവനടി ലൈംഗിക ആരോപണം ഉന്നയിച്ചത് മുതലാണ് വിവാദങ്ങളുടെ തിരി തെളിയുന്നത്.വുമൺ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ് മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പേര് വെളിപ്പെടുത്താതെ വിജയ് ബാബുവിനെതിരെ നടി മീടു ആരോപിച്ചത്. തന്നെ മദ്യലഹരിയിൽ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും നിരോധിത രാസലഹരികൾ കഴിക്കാൻ നിർബന്ധിച്ചുവെന്നും നടി വ്യക്തമായി തുറന്നു പറച്ചലിൽ പറയുന്നു. സിനിമ ലോകം ഞെട്ടലോടെ കേട്ട ഈ വാർത്തയ്ക്ക് പിന്നാലെ തന്റെ നിരപരാധിത്തം തെളിയിക്കുക എന്ന വ്യാജനെ ഫേസ്ബുക്ക് ലൈവിൽ വിജയ് ബാബു പ്രത്യക്ഷപ്പെട്ടു.
രണ്ടായിരം ആൾക്കാർ വരട്ടെ എന്നിട്ട് സംസാരിച്ചു തുടങ്ങാം എന്ന് പറഞ്ഞായിരുന്നു വിജയ് ബാബു ലൈവ് തുടങ്ങിയത്. തനിക്കെതിരെ വന്ന ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ് തുടങ്ങിയ വിജയ് ബാബു താൻ ഇരയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തനിക്കെതിരെ കെട്ടിച്ചമച്ച കഥയെന്നും ലൈവിൽ പറയുകയുണ്ടായി. അതെല്ലാം ആരോപണ വിധേയനായ ഒരു വ്യക്തിയിൽ നിന്ന് സ്വാഭാവികമായി ഉണ്ടായ കാര്യങ്ങളായാണ് ലൈവ് കണ്ടു നിന്ന എല്ലാവർക്കും തോന്നിയത്. എന്നാൽ , ഈ വ്യക്തി പിന്നീട് തനിക്കെതിരെ മീ ടു ആരോപണവുമായി എത്തിയ യുവ നടിയുടെ പേര് വെളിപ്പെടുത്തി. നിലവിൽ സെക്ഷൻ 228A നിലനിൽക്കെ ഇരയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടുന്നത് കുറ്റകരമാണെന്നത് നിലനിൽക്കെയാണ് വിജയ് ബാബു ഇരയുടെ പേര് ലൈവിൽ പറഞ്ഞത്.
ഇരയായ ഒരു പെൺകുട്ടിയെ സമൂഹത്തിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ വിജയ് ബാബുവിന്റെ ആൺ അഹന്ത ലൈവിൽ പ്രകടമാക്കുന്നു. ഇരയുടെ പേര് പറയുന്നത് തെറ്റെന്ന് വ്യക്തമായി അറിയുന്ന വിജയ് ബാബു ഇന്ത്യൻ നിയമ വ്യവസ്ഥയെയാണ് ചോദ്യം ചെയ്തത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now :http://bit.ly/Newscom