വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന; നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്
പീഡന കേസിൽ നടൻ വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അതേസമയം വിജയ് ബാബുവിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിജയ് ബാബു വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. എന്നാൽ പരാതിയെ തുടർന്ന് വിജയ് ബാബു വിദേശത്തേക്ക് കടന്നെന്നും റിപ്പോർട്ടുകളുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom