പവര്‍ഫുള്‍ ലുക്കില്‍ വിജയ് ദേവരക്കൊണ്ട

തെലുങ്കിലെ യുവ നടന്‍ വിജയ് ദേവരക്കൊണ്ടയുടെ കിടിലന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നു. ബീസ്റ്റ് ബോയ് എന്ന വിശേഷണത്തോടെ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടറിനായി നല്‍കിയ ഷോട്ടോ ഷൂട്ട് ചിത്രങ്ങളിലൊന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയത്. ഇതാദ്യമായാണ് തെലുങ്ക് താരം രത്‌നാനിയുടെ കലണ്ടറിന്റെ ഭാഗമായത്.

ബോളിവുഡിലെ മുന്‍നിര നായകന്‍മാരായ അഭിഷേക് ബച്ചന്‍, വിക്കി കൗശല്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരെല്ലാം കലണ്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിജയ് ബൈക്കിന് മുകളില്‍ ഇരിക്കുന്ന പോസിലാണ് ചിത്രം. പാറിപ്പറന്ന മുടി, ഡെനിം ജീന്‍സിനൊപ്പം ധരിച്ചിരിക്കുന്ന വെള്ള ബനിയനില്‍ അഴുക്ക് പുരണ്ട നിലയിലാണ്, എങ്കിലും ചിത്രം പവര്‍ഫുളാണ്, ലുക്ക് ഹോട്ട് എന്നു പറയാതെ വയ്യ. ഒറ്റ നോട്ടത്തില്‍ പെട്ടെന്ന് ആകര്‍ഷണം തോന്നുന്ന ചിത്രമല്ലെങ്കിലും വിജയുടെ പവര്‍ഫുള്‍ ലുക്ക് സ്ത്രീ പുരുഷഭേദമന്യേ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *