വിക്രമാദിത്യ സിംഗ് പാർട്ടി വിട്ടു
ജമ്മു കാഷ്മീരിലെ കോൺഗ്രസ് നേതാവും മുൻ എം എൽ സിയുമായാ വിക്രമാദിത്യ സിംഗ് പാർട്ടി വിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
മഹാരാജ് ഹരി സിംഗിന്റെ കൊച്ചുമകനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ ഡോ. കരൺ സിംഗിന്റെ മകനുമാണ് വിക്രമാദിത്യ സിംഗ്. കാഷ്മീർ ജനങ്ങളുടെ വികാരവും അഭിലാഷവും മനസിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു.
2018-ലാണ് വിക്യമാദിത്യ സിംഗ് കോൺഗ്രസിൽ ചേർന്നത്. പിന്നീട് നിരവധി വിഷയങ്ങളിൽ താൻ പരസ്യമായി അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. എന്നാൽ പാർട്ടി തന്നെ പിന്തുണച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ നേതൃത്വം തയാറാകുന്നില്ലെങ്കിൽ പാർട്ടി ഉടൻ അപ്രത്യക്ഷമാകുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.