Flash News
ഗ്രാമവണ്ടി സർവീസുകൾ ഉടൻ ആരംഭിക്കും: ഗതാഗതമന്ത്രി

ഗ്രാമവണ്ടി സർവീസുകൾ ഉടൻ ആരംഭിക്കും: ഗതാഗതമന്ത്രി

കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഇത് സംബന്ധിച്ച് സംസ്ഥാന ബജറ്റിൽ കൂടുതൽ പ്രഖ്യാപനമുണ്ടാകും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു. സ്പോൺസർഷിപ്പിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഉദ്ഘാടനം നടന്നത്. മലയോര മേഖലകളിലേക്കും ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്കും സർവീസ് നടത്താൻ കെഎസ്ആർടിസി തുടങ്ങിവച്ച പദ്ധതിയാണ് ഗ്രാമവണ്ടി സർവീസ്. തദ്ദേശഭരണ സ്ഥാപനങ്ങളാണ് സർവീസിനുള്ള ഇന്ധനചെലവ് വഹിക്കേണ്ടത്. ജീവനക്കാരുടെ ശമ്പളവും ബസിന്‍റെ അറ്റകുറ്റപണിയും കെഎസ്ആ‍ർടിസി വഹിക്കും. അടുത്ത ഏപ്രിലോടെ ഗ്രാമവണ്ടികൾ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. ഇപ്പോൾ കൊച്ചി കളശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ആരംഭിച്ച സർവീസ് ഗ്രാമവണ്ടിയ്ക്ക് സമാനമായ ബസ് സർവീസാണ്. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇവിടേക്ക് ഷട്ടിൽ സർവീസ് വേണമെന്നുള്ളത്. എച്ച്എംടി ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ് ചാർജ് 10 രൂപയാണ്. 10,000 പേർക്ക് സൗജന്യ യാത്ര നൽകും. സൗജന്യം ആവശ്യമില്ലാത്തവർക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാൻ സാധിക്കും. ബസ് സർവീസ് തടസ്സമില്ലാതെ നടത്താൻ കൂടുതൽ പേരിൽ നിന്ന് സ്പോൺസർഷിപ്പ് പ്രതീക്ഷിക്കുന്നതായി ചടങ്ങിനെത്തിയ മന്ത്രി പി.രാജീവ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *