ഫുൾ പവറിൽ വിനായകനും ഷൈനും
വിനായകൻ,ഷൈൻ ടോം ചാക്കോ,ദേവ് മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പന്ത്രണ്ടിന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ ട്രെയിലറിൽ ഗംഭീര പ്രകടനമാണ് വിനായകനും ഷൈനും കാഴ്ചവയ്ക്കുന്നത്. ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ആരാധകർ.ചിത്രം ജൂൺ 10 ന് പ്രേക്ഷകരിലേക്ക് എത്തും.ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom