വിൻസി ഇനി ബോളിവുഡിൽ
സ്വാഭാവിക അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ് . സൗബിന്റെ നായികയായി വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച വിൻസി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷെയ്സൺ ഔസേഫ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ് എന്ന ഹിന്ദി സിനിമലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതെന്നാണ് വിവരം.
ചിത്രത്തിൽ മലയാളിയായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും പക്ഷേ സിനിമയിലെ 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണെന്നും അതൊരു വെല്ലുവിളിയായിരുന്നുവെന്നും താരം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സിനിമയുടെ എഡിറ്റർ രഞ്ജൻ എബ്രഹാം, ഛായാഗ്രഹണം മഹേഷ് റാണെ തുടങ്ങിയവരാണ്.നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ വിൻസി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom