ഖത്തറിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ

ഖത്തറിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈൽ ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യുക, വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ കയറ്റാതിരിക്കുക എന്നിവ കർശനമായി പാലിക്കണം. നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണമുണ്ടാകും. വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർക്കു യാത്ര ചെയ്യാനാണ് അനുമതി. ഒരേ കുടുംബത്തിലുള്ളവർക്ക് ഇതുബാധകമല്ല.

Comments: 0

Your email address will not be published. Required fields are marked with *