Flash News

ഓടുന്ന ബൈക്കില്‍ പരിസരം മറന്ന് കമിതാക്കളുടെ ‘സ്‌നേഹ പ്രകടനം’; ചോദ്യം ചെയ്ത് നാട്ടുകാര്‍; വൈറലായി ദൃശ്യങ്ങൾ

അശ്രദ്ധമായ ഡ്രൈവിംഗും അതുമൂലമുണ്ടാകുന്ന അപകടങ്ങളേയും കുറിച്ച് നിരന്തരം ബോധവത്കരണങ്ങളും മറ്റും നടത്തിയാലും റോഡിൽ അഭ്യാസങ്ങൾ നടത്തുന്നവരുടെ എണ്ണം കുറവല്ല. ഇപ്പോഴിതാ ഓടുന്ന ബൈക്കില്‍ പരിസരം നോക്കാതെ സ്‌നേഹപ്രകടനം നടത്തിയ കമിതാക്കളാണ് വാര്‍ത്തകളില്‍ നിറയുന്നത്. സംഭവം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതോടെ വൈറലുമായി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. റോയല്‍ എന്‍ഫീല്‍ഡില്‍ ബൈക്കിലാണ് ഇരുവരുടെയും ‘അസാധാരണമായ പെരുമാറ്റം’. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വാഹനമോടിക്കുന്ന പുരുഷന് അഭിമുഖമായി പെട്രോള്‍ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. ഇവരുടെ പരസ്യ സ്‌നേഹപ്രകടനം കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം ഒന്നമ്പരന്നു. യാത്ര കണ്ട ചില നാട്ടുകാരാണ് വിഡിയോ ചിത്രീകരിച്ചത്. അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരുടെ ബൈക്ക് തടഞ്ഞുവച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. എന്നാല്‍ കമിതാക്കള്‍ പൊലീസിനെ വിളിക്കരുതെന്നും ഇനി ഈ സ്ഥലത്തേക്ക് വരില്ലെന്നും അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. വീ ഡിയോ ചിത്രീകരിച്ചതിനെ പീന്നീട് ബൈക്കിലിരുന്ന സ്ത്രീ ചോദ്യം ചെയ്യുന്നുമുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലര്‍ ഇവരെ ചോദ്യം ചെയ്ത നാട്ടുകാരെ വിമര്‍ശിക്കുമ്പോള്‍ ഓടുന്ന വാഹനത്തിവെ അഭ്യാസപ്രകടനത്തിന് കമിതാക്കളെയും കുറ്റപ്പെടുത്തുന്നു.നാട്ടുകാര്‍ സദാചാര പൊലീസ് ചമയുന്നതിന് പകരം റോഡില്‍ അപകടകരമാംവിധം വാഹനം ഓടിക്കുന്നതിന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു വേണ്ടതെന്നാണ് ചിലര്‍ പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *