Flash News

‘പാമ്പിനെ മുറിച്ച് കഴിക്കാം’; വെെറലായി വീഡിയോ

കേക്ക് പ്രിയരേ… ഇതാ ഒരു വെറൈറ്റി ഐറ്റം വന്നുചാടിയിട്ടുണ്ട്. നിറത്തിലും മണത്തിലും രുചിയിലും മാത്രം വ്യത്യസ്ഥമായ ഒന്നല്ലിത്. ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഈ കേക്കിന്റെ രൂപത്തിലാണ്.

ഈ കേക്കിനെ കണ്ടാൽ ശരിക്കുമൊന്ന് ഞെട്ടും. ഒറ്റനോട്ടത്തിൽ പാമ്പാണെന്നാണ് തോന്നുക. sideserfcakes എന്ന ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടിലാണ് നതാലി കേക്കിന്റെ വീ‍ഡിയോ പോസ്റ്റ് ചെയ്തത്. അമേരിക്കൻ ഷെഫ് നതാലി സൈഡ്സെർഫാണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്.

കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം. ഇതൊക്കെ ഒരു കഴിവാണെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തത്. ഈ പാമ്പ് കടിക്കുമോ എന്നാണ് ചിലർ കമന്റ് ചെയ്തത്.

https://www.instagram.com/p/CU5GxqYt-Gw/

Comments: 0

Your email address will not be published. Required fields are marked with *