Flash News

ശബരിമലയിൽ വെർച്ച്വൽ ക്യൂ ഉടൻ ഒഴിവാക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി

ശബരിമലയിൽ വെർച്ച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. എല്ലാ വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസമെന്ന് ദേവസ്വം മന്ത്രി സഭയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെർച്ച്വൽ ക്യൂ ഒഴുവാക്കാനാകില്ലെന്നും കൊവിഡ് കുറയുമ്പോൾ വെർച്ച്വൽ ക്യൂ സംവിധാനം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. വെർച്ച്വൽ ക്യൂ കാരണം നിരവധി ആളുകൾക്ക് ശബരിമലയിൽ എത്താൻ കഴിയുന്നില്ല എന്ന പരാതി ഉയർന്നിരുന്നു എന്നാൽ സാമൂഹിക അകലം ഉറപ്പാക്കാനും കൊവിഡ് പടരുന്നത് തടയാനും വെർച്ച്വൽ ക്യൂ സംവിധാനം വേണമെന്നാണ് സർക്കാർ പക്ഷം.

Comments: 0

Your email address will not be published. Required fields are marked with *