ആക്ഷന്‍ കിംഗ് അര്‍ജുന്‍ നായകനാകുന്ന ‘വിരുന്ന്’ പോസ്റ്റര്‍ പുറത്ത്

ദക്ഷിണേന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജ നായകനാകുന്ന ‘വിരുന്ന്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടി ഉള്‍പ്പടെ ജയറാം, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരും ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നിക്കി ഗില്‍റാണി നായികയാകുന്ന വിരുന്ന് ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ വേഷമാണ് വിരുന്നില്‍ അര്‍ജുന്‍ കൈകാര്യം ചെയ്യുന്നത്. മുകേഷ്, ബൈജു കൊട്ടാരക്കര, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ആശാ ശരത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍ എം ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. അര്‍ജുന്‍ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം ആയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *