ദുബായ്, അബുദാബി വിമാനത്താവളത്തിലേക്ക് പ്രവേശനം അതത് വിസക്കാര്‍ക്ക് മാത്രം

ദുബായ്, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ദുബായ് വിസക്കാര്‍ക്കും അബുദാബിയിലിറങ്ങാന്‍ അബുദാബി വിസക്കാര്‍ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു.

ഇതിന്‍പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്) അംഗീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പുതിയ അനുമതിയെടുക്കണമെന്നാണ് നിര്‍ദ്ദേശം.

Comments: 0

Your email address will not be published. Required fields are marked with *