Flash News
വിഷു വിപണി ഒരുങ്ങി; നാരങ്ങയ്ക്ക് തീ വില

വിഷു വിപണി ഒരുങ്ങി; നാരങ്ങയ്ക്ക് തീ വില

വിഷു വിപണി ഉണർന്നു.നാളെ കണി കണ്ടുണരാൻ തയ്യാറെടുക്കുന്ന ഓരോ മലയാളികളും വിഷു വിപണിയിലേക്ക് ഓടുകയാണ്. കഴിഞ്ഞ റാൻഡ് വിഷുവും കോവിഡിൽ മുങ്ങിയതിന്റെ ക്ഷീണം ഇത്തവണത്തെ വിഷു ആഘോഷമാക്കുകയാണ് വിഷു വിപണി. ഇതൊരു ഉത്സവ കാലമാണ്. മഴ പലയിടത്തും കച്ചവടക്കാർക്ക് തടസമായി നിൽക്കുന്നുവെന്ന് പറയുന്നു. കണിവെള്ളരിയും കൊന്നപ്പൂവും തുടങ്ങി വിഷു വിപണിയിൽ എല്ലാത്തിനും നല്ല ഡിമാൻഡ് ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വിപണിയിൽ പച്ചക്കറികളിൽ നാരങ്ങയ്ക്കും ബീൻസിനുമാണ് തീ വില. സദ്യ ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറികൾക്ക് എല്ലാം 40 മുതൽ 60 രൂപ വരെയാണ് വില. ചെറു നാരങ്ങക്കും ബീൻസിനും മാത്രമാണ് അൽപം വില ഉയർന്നത്.പ്രതിസന്ധികൾ ഉണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നുവെന്ന് കച്ചവടക്കാർ പറയുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *