വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് കൊവിഡ്; തെളിവെടുപ്പ് മാറ്റിവെച്ചു

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു. അതേസമയം കിരണിന്റെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതോടെ കേസിന്റെ തുടര്‍നടപടികളും വൈകും. കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുകയും വേണം. കഴിഞ്ഞദിവസം വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണ്‍കുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *