ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചു ; പ്രമുഖ നടൻ
ചാനൽ ചർച്ചകൾ പല സമയത്തും കോമഡിയായി മാറാറുണ്ട്. പലപ്പോഴും വരുന്ന അതിഥികളെ പോലും അപമാനിക്കാറുണ്ട് ചാനൽ ചർച്ചകളിൽ.ഇപ്പോളിതാ ചാനൽ ചർച്ചകളിൽ തന്നെ അപമാനിച്ചുവെന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് നടന് വിശ്വക് സെന്‍. ചാനല്‍ അവതാരകയായ ദേവിയെക്കതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ അവതാരക ദേവിക്കെതിരെയാണ് നടന് കേസ് കൊടുത്തത്.
ചര്‍ച്ചയ്ക്കിടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുപിതയായ ദേവി തന്നോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അതിനിടെ തന്നെ വിഷാദ രോഗി, ഭ്രാന്തന് സെന്‍ എന്നിങ്ങനെ വിളിച്ച് അപമാനിച്ചതായി വിശ്വക് സെന്‍ ആരോപിക്കുന്നു.തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ദേവിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന് അപകീര്‍ത്തി കേസ് കൊടുത്തത്. നേരത്തെ വിജയ് ദേവരക്കൊണ്ടയുടെ അര്ജുന് റെഡ്ഡിയുടെ പ്രചാരണത്തിനിടയിലും ദേവിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom