പ്രതിഷേധം കനത്തു: അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവതി അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിനെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണയിലുമാണ് അറസ്റ്റ്.

നേരത്തെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത ശേഷം സുരേഷിനെ വിട്ടയച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം വിഴിഞ്ഞം പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്.

വീട്ടിൽ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ അച്ഛൻ ആരോപിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *