കൊവിഡ് വൈറസിനെ നിർവീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാർഡു’മായി ബയോക്‌സി മെഡികെയർ

ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, മാളുകൾ, ട്രെയിനുകൾ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളിൽ കൊവിഡ് വൈറസിനെ നിർവീര്യമാക്കുവാൻ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാർഡ് വിപണിയിൽ. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഡോടെക് സൊല്യൂഷ്യൻസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വൈറോഗാർഡ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ബയോക്‌സി മെഡികെയറാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നീ സ്ഥാപനങ്ങൾ ടെസ്റ്റ് ചെയ്ത് അംഗീകരിച്ച രാജ്യത്തെ ആദ്യ  സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറോഗാർഡിന്റെ നിർമ്മാണം. കോവിഡ് വ്യാപന സാധ്യത ഏറെയുള്ള  ബസുകൾ, ഓഫീസുകൾ, സ്‌കൂളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലും വൈറോഗാർഡ് ഗുണപ്രദമാണ്.

കൊവിഡ് രോഗികളിൽ നടത്തിയ തൊണ്ണൂറ് ദിവസത്തെ കർശനമായ ക്ലിനിക്കൽ ട്രയലുകൾക്ക് ശേഷമാണ് വൈറോഗാർഡിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ബയോക്‌സി മെഡികെയർ സിഇഒ ബി. ശിവശങ്കർ പറഞ്ഞു. ഐസിഎംആർ, എൻഐവി എന്നിവയുടെ അംഗീകാരത്തിന് പുറമേ  മഹാരാഷ്ട്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസേർച്ചിന്റെ അംഗീകാരവും വൈറോഗാർഡിന് ലഭ്യമായിട്ടുണ്ടെന്നും ശിവശങ്കർ പറഞ്ഞു.

വൈദ്യുതി ഉപയോഗിച്ചാണ് വൈറോഗാർഡിന്റെ പ്രവർത്തനം. വൈദ്യുതിയുടെ സഹായത്തോടെ  വൈറോഗാർഡ് അയോണുകൾ ഉൽപാദിപ്പിക്കുകയും, ചുറ്റുമുള്ള വായുവിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യും. വൈറോഗാർഡിന്റെ നൂതനമായ അയോണൈസേഷൻ ടെക്‌നോളജി വായു വലിച്ചെടുത്ത് പകരം അടച്ചിട്ട അന്തരീക്ഷങ്ങളിലെ എല്ലാ പ്രതലങ്ങളിൽ നിന്നും വൈറസുകളെ നിർവീര്യമാക്കുന്ന ബൈപോളാർ അയോണുകളെ പുറന്തള്ളുന്നു. ഇത്തരത്തിൽ വായുവിലൂടെ സഞ്ചരിക്കുന്ന  അയോണുകൾ പൂർണമായും വൈറസുകൾ ഉൾപ്പെടെയുള്ള ജൈവിക കണങ്ങളെ നിർവീര്യമാക്കി രോഗവ്യാപനം  തടയുന്നതാണ് വൈറോഗാർഡിന്റെ പ്രവർത്തനരീതിയെന്നും ശിവശങ്കർ വിശദീകരിച്ചു.

വൈറോഗാർഡിന്റെ സി-സിഎസി  മോഡൽ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും  അതേ വായുവിനെ സൂക്ഷ്മാണു നശീകരണത്തിനുള്ള മാധ്യമമാക്കി മാറ്റുകയും ചെയ്യും. ബൈപോളാർ അയോണുകളുടെ രോഗാണുനശീകരണ പ്രവണത, വൈറസ്സുകളെ ഇല്ലാതാക്കി അന്തരീക്ഷവായു ശുദ്ധീകരിക്കും. കൂടാതെ, കൂളിംഗ് കോയിലുകളിലെ ഫംഗസ് ശല്യം 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുവാനും വൈറോഗാർഡ് ഏറെ ഫലപ്രദമാണ്.

ജർമനി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി ആവശ്യക്കാർ വൈറോഗാർഡിനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തിൽ വൈറോഗാർഡിന്റെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ശിവശങ്കർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ലോകോത്തര ഉപകരണ നിർമ്മാതാക്കളായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരങ്ങൾക്ക് https://www.bioxymedicare.com/ സന്ദർശിക്കുക

Comments: 0

Your email address will not be published. Required fields are marked with *