Flash News

വഹാബ്- കാസിം പക്ഷങ്ങള്‍ സമവായത്തില്‍; ഐ.എൻ.എൽ തർക്കത്തിന് പരിഹാരം

ഐ.എൻ.എല്ലിൽ ദീര്‍ഘനാളായി തുടര്‍ന്നിരുന്നു തർക്കത്തിന് പരിഹാരം. ഒന്നിച്ചുപോകാന്‍ വഹാബ്-കാസിം പക്ഷങ്ങള്‍ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് സമവായമുണ്ടായത്. വഹാബ് പ്രസിഡന്‍റായും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറിയായും പാര്‍ട്ടിയില്‍ തുടരും. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. പുറത്താക്കിയവരെ മുഴുവന്‍ തിരിച്ചെടുക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *