Flash News

കാബൂൾ തെരുവുകളിൽ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചു , പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കാബൂൾ തെരുവുകളിലെയും കടകളിലെയുമൊക്കെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചുവരിൽ താലിബാൻ സ്തുതി വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, പാഞ്ച്ഷീർ കീഴടക്കിയതിനെ തുടർന്ന് കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നേരത്തെ, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിലിറങ്ങിയിരുന്നു. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *