Flash News

പ്രഭാസ് – ദീപിക പദുക്കോൺ ചിത്രത്തിൽ അഭിനയിക്കണോ..?? ഭാഷയും പ്രായവും പ്രശ്നമല്ല

പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നത്. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളിൽ അണിയറ പ്രവർത്തകർ പറയുന്നത്. നിങ്ങൾ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തിൽ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബർ 12, 15 തീയതികളിലായാണ് ഓഡീഷൻ നടക്കുന്നത്.

കൊച്ചിയിലും ഓഡീഷൻ നടക്കുന്നുണ്ട്. സെപ്റ്റംബർ 15 നാണ് കൊച്ചിയിലെ ഓഡീഷൻ. ബാംഗ്ലൂർ, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷൻ നടക്കുന്നുണ്ട്. അമിതാബ് ബച്ചനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ദീപികയുടെ തെന്നിന്ത്യൻ അരങ്ങേറ്റമായിരിക്കും ഈ സിനിമ.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

Comments: 0

Your email address will not be published. Required fields are marked with *