കാപ്പികുടിയുടെ ഗുട്ടൻസ് അറിയണോ ? എങ്കിൽ ഇതാ !

സത്യത്തിൽ കാപ്പി കുടിക്കുന്നത് നല്ലതല്ലായെന്ന് പറഞ്ഞുനടക്കുന്ന ആളുകളും നമുക്കിടയിലുണ്ട് . എന്നാല്‍ കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗം ഇല്ലാതാക്കാന്‍ കാപ്പികുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നു.

കൂടാതെ കരളിലെ കൊഴുപ്പില്ലാതാക്കാനും കാപ്പി കുടി സഹായിക്കുന്നുണ്ട് . കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പ്ലോസ് ബയോളജി നടത്തിയ പഠനത്തില്‍ പറയുന്നു.ഒരു ദിവസം നാലു കപ്പു കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുമെന്ന് ഡസ്ലോര്‍ഫ് യൂനിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റുകള്‍ പറയുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക്, പ്രമേഹം എന്നിവ ഇല്ലാതാക്കാനുമുള്ള കഴിവും കാപ്പിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.

Comments: 0

Your email address will not be published. Required fields are marked with *