കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ വാര്‍ഡ് തലത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ വാര്‍ഡ് തലത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇത്തരം കേസുകളില്‍പ്പെട്ടവരെ സംരക്ഷിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് എതിരെ ജനകീയ പ്രതിരോധമാണ് ഉയര്‍ന്ന് വരേണ്ടതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണം.ലഹരി മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ വാര്‍ഡ് തലത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കും.കേസുകളില്‍പ്പെട്ട ഒരാളെയും സംരക്ഷിക്കുന്ന നിലപാടല്ല ഇടത്പക്ഷത്തിന്റേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *