Flash News

തണ്ണിമത്തൻ തോടിലെ വെളുത്തഭാ​ഗം കളയരുതേ..ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

വേനൽക്കാലത്ത് തണ്ണിമത്തനോളം ചിലവുള്ള മറ്റൊന്നുമുണ്ടാകില്ല. ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന് ആരോഗ്യപരമായി ഏറെ ഗുണളുമുണ്ട്. പൊതുവേ അകത്തുള്ള ചുവന്ന ഭാ​ഗം കഴിച്ച് ബാക്കി തോട് കളയാറാണ് പതിവ്. എന്നാല്‍ തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന്‍ തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു.ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്.ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനും രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ്. ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്തുണ്ട്.

ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. കിഡ്‌നിയുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. തണ്ണിമത്തന്‍ തൊണ്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ടുതന്ന

Comments: 0

Your email address will not be published. Required fields are marked with *