മന്ത്രിയുടെ വാദം തള്ളി WCC

മന്ത്രിയുടെ വാദം തള്ളി WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് WCC. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്താൻ WCC ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് WCC ആവശ്യപ്പെട്ടുവെന്നും താനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് WCC ഇക്കാര്യം ആവശ്യപ്പെട്ടതെന്നും മന്ത്രി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് WCC നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്.

എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *