പറന്ന്..പറന്ന്…വിവാഹ വേദിയിലേക്ക് !
വിവാഹം നിങ്ങളുടെ സ്വപ്നമാണോ? പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഓരോ പെൺകുട്ടികൾക്കും തന്റെ വിവാഹ ദിവസം എങ്ങനെയായിരിക്കണമെന്നതിൽ ഒരുപാട് സ്വപ്നങ്ങളുണ്ട്. കല്യാണ ദിവസം വരനും വധുവും സ്റ്റേജിലേക്ക് വരുന്ന പല സ്റ്റൈലുകളും നമ്മൾ കണ്ടിട്ടുണ്ട്. നൃത്തം ചെയ്തും പാട്ടു പാടിയുമെല്ലാം വിവാഹ വേദിയിലേക്ക് എത്തുന്ന വധു സ്ഥിരം കാഴ്ചയാണ്.അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വധു എൻട്രി വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. പറന്നെത്തിയ വധുവാണ് വീഡിയോയിൽ. വീഡിയോ കണ്ട് കൗതുകമായി തോന്നിയെന്ന് കാഴ്ചക്കാർ പറയുന്നു. കേൾക്കുമ്പോൾ ആദ്യം ഒരു അതിശയം തോന്നുമെങ്കിലും സത്യം അതാണ്. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്. ഹീലിയം ബലൂണുകളുടെ സഹായത്തോടെയാണ് വധു സ്റ്റേജിലേക്ക് പറന്നെത്തിയത്. 250 ഹീലിയം ബലൂണുകളാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇതിനോടകം തന്നെ നാല് മില്ല്യണിൽ പരം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഓഫ് ഷോൾഡർ വെഡ്ഡിങ് ഗൗൺ ധരിച്ചാണ് വധു സ്റ്റേജിലേക്ക് പറന്നെത്തിയത്. വധുവിന്റെ വസ്ത്രത്തോട് യോജിക്കുന്ന തരത്തിൽ വെള്ളനിറത്തിലുള്ള ബലൂണുകളാണ് സ്റ്റേജിലെക്കെത്താൻ ഉപയോഗിച്ചത്. ഹീലിയം ബലൂണിൽ ഘടിപ്പിച്ച ഇരിപ്പിടത്തിൽ ഇരുന്നാണ് വധു എത്തിയത്. ഈ ഒരൊറ്റ വീഡിയോയിലൂടെ കല്യാണ വീഡിയോകൾക്ക് മറ്റൊരു ട്രെൻഡ് കൂടിയാണ് വന്നിരിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom