Flash News

വരന്റെ മുണ്ടെവിടെ? വിവാഹ വീട്ടിൽ കൂട്ടത്തല്ല്

വിവാഹത്തിന് ഷെർവാണി ധരിച്ചെത്തിയ വരൻ നേരിട്ടത് ക്രൂര പീഡനം.മധ്യപ്രദേശിലെ ​ഗോത്രസമുദായത്തിനിടയിലെ വിവാഹ ചടങ്ങിലാണ് മുണ്ട് ധരിക്കാതെ എത്തിയ വരന് നേരെ ബന്ധുക്കൾ അതിക്രമം അഴിച്ചുവിട്ടത്. വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയത്. പിന്നീടത് കൂട്ടത്തല്ലായി. മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ​

ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരൻ ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ ഇത് പിന്നീട് ഇരുകൂട്ടർക്കുമിടയിൽ രൂക്ഷമായ വാക്കുതർക്കത്തിനും ഏറ്റുമുട്ടലിനും കാരണമായി. തർക്കത്തിനിടയിൽ പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരൻ സുന്ദർലാൽ പറഞ്ഞു.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *