വെന്‍ നാഗവല്ലി മെറ്റ് സേതുരാമയ്യര്‍
വർഷങ്ങൾക്ക് ശേഷം നാഗവല്ലിയും സേതുരാമയ്യറും കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് പ്രേക്ഷകർക്ക്. സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ സിബി ഐ5 ദ ബ്രയ്ന് മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് എത്തരത്തിലുള്ള ത്രില്ലർ സ്റ്റോറിയായിരിക്കുമെന്ന ത്രില്ലിലാണ് പ്രേക്ഷകരും സിനിമ മേഖലയും. സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സേതുരാമയ്യരുടെ വരവിനായി. സിനിമയുടെ വിശേഷങ്ങളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. കാലത്തിന് അനുസൃതമായ മാറ്റങ്ങളുമായാണ് സേതുരാമയ്യര്‍ എത്തുന്നതെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി വ്യക്തമാക്കിയിരുന്നു.സിനിമയുടെ ലൊക്കേഷനിലേക്ക് കഴിഞ്ഞ ദിവസം ശോഭന എത്തിയിരുന്നു.മമ്മൂട്ടിയായിരുന്നു ശോഭനയുടെ വരവിന്റെ വീഡിയോ പങ്കുവെച്ചത്. ഊഷ്മളമായ വരവേല്‍പ്പാണ് ശോഭനയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയും മധുവും ബൊക്കെ നല്‍കിയാണ് ശോഭനയെ സ്വീകരിച്ചത്. കെ മധു, എസ് എന്‍ സ്വാമി ഇവരോടൊപ്പമായി സംസാരിച്ചും ഫോട്ടോയെടുത്തുമായിരുന്നു ശോഭന മടങ്ങിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ശോഭന ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. വെന്‍ നാഗവല്ലി മെറ്റ് സേതുരാമയ്യര്‍ എന്ന ക്യാപ്ഷനോടെയായാണ് മമ്മൂട്ടി വീഡിയോ പോസ്റ്റ് ചെയ്തത്. സിബി എ ഡയറിക്കുറിപ്പ്, സിബി ഐ5 തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു പോസ്റ്റ്. രമേഷ് പിഷാരടിയായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കമന്റ് ചെയ്തത്. ക്യാപ്ഷന്‍ പൊളിച്ചെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. എന്തിനും വേറൊരു സൂര്യോദയം എന്ന പാട്ടിനെക്കുറിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു.ശോഭനയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ശോഭനയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നും ആരാധകര്‍ പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom