ഒന്ന് കെട്ടിപിടിച്ചാലോ? ആരോഗ്യഗുണങ്ങള്‍ ഏറെ…
നമുക്ക് മാനസികമായി സ്നേഹം തോന്നുന്ന ഒരാളെ മാത്രമേ നമുക്ക് ആലിംഗനം ചെയ്യാൻ കഴിയുകയുള്ളു. അതിന് പലതരത്തിലുള്ള അർത്ഥങ്ങളുമുണ്ട്.പല വിഷാദങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് ഒരു ആലിംഗനം മതി. ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും. നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന് സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാന്‍ ആലിംഗനത്തിനു കഴിയും.ഹൈ ബിപി കുറയ്ക്കാന്‍ ഒരു കെട്ടിപ്പിടിത്തത്തിനു കഴിയും. ഈ വഴി പരീക്ഷിച്ചു നോക്കൂ. ആലിംഗനത്തിലൂടെ നിങ്ങളുടെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം കുറയും. ഇത് പല അസുഖങ്ങളും ഇല്ലാതാക്കും.ആലിംഗനം തലച്ചോറിനെ സ്വാധീനിയ്ക്കുന്നു. ഇത് നിങ്ങളിലെ പൊസറ്റീവിറ്റിയെ വര്‍ദ്ധിപ്പിയ്ക്കും. ഇത് ശരീരത്തിലെ ഓക്സിടോസിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. മോശം മൂഡു മാറ്റും. വിഷാദമകറ്റും. സന്തോഷവും ഊര്‍ജവും ലഭിയ്ക്കും. ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. നിങ്ങളിലെ കലുഷിതമായ മനസിനെ ശാന്തമാക്കാന്‍ ഒരു ആലിംഗനത്തിനു കഴിയും. ആലിംഗനം മസിലുകളെ അയയ്ക്കന്നു. ശരീരവേദന കുറയാന്‍ ഇത് സഹായിക്കും.നാഡീവ്യവസ്ഥയുടെ ബാലന്‍സിന് ആലിംഗനം സഹായിക്കും.ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനും ആലിംഗനത്തിനു കഴിയും.രോഗശാന്തിയ്ക്കും ആലിംഗനം സഹായിക്കും.ഇത് നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിയ്ക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ഇതു സുഖപ്പെടുത്തും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom