നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് മീ ടൂ.എന്നാൽ പലർക്കും ഇത് എന്തെന്ന് പോലും അറിയാതെ ഇതിനെ വെറുതെ വിമർശിച്ചുകൊണ്ടിരിക്കുന്നവരുണ്ട് നമുക്ക് ചുറ്റും.

എന്താണ് മീ ടൂ?

നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് മീ ടൂ.എന്നാൽ പലർക്കും ഇത് എന്തെന്ന് പോലും അറിയാതെ ഇതിനെ വെറുതെ വിമർശിച്ചുകൊണ്ടിരിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവമായി തീർന്ന മീ ടൂ ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയിലാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ശാരീരിക – മാനസിക- ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സ്ത്രീകൾ തുറന്നു പറയുന്നതാണ് മീ ടൂ. ഹോളീവുഡിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലേക്കും മീ ടൂ ക്യാംപെയിൻ പടര്‍ന്നു പിടിച്ചത്.അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് കാമ്പയിനു തുടക്കമായത്. പിന്നീട് ഹോളിവുഡ് നടിമാര്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ തുറന്നുപറച്ചിലുകൾ മീ ടൂ ഹാശ്ടാഗോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഒന്നിനു പിറകേ ഒന്നായി നടിമാരും സാങ്കേതിക പ്രവര്‍ത്തകരും മീ ടൂ എന്ന ഹാഷ്ടാഗോടെ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണം ലോകത്തോട് തുറന്നടിച്ചു. ഇപ്പോളിതാ മലയാള സിനിമയിലെ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞതാണ് ഏറ്റവും ഒടുവിൽ മലയാള സിനിമയെ ഞെട്ടിച്ച മീടൂ.എന്നാൽ മീടൂ വിനെ പുച്ഛിച്ചുകൊണ്ട് കുറ്റാരോപിതനായ വിജയ് ബാബു ലൈവിലൂടെ എത്തിയത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി.ഒളിവിലായ വിജയ് ബാബു ദുബായിൽ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നേരത്തെ,നടന്മാരായ അലൻസിയർ,അനീഷ് മേനോൻ,സിദ്ദിഖ് ,വിനായകൻ സംവിധയകനായ ലിജു കൃഷ്ണ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവർക്കെതിരെയെല്ലാം മീ ടൂ ആരോപണം വന്നിട്ടുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *