Flash News
ഐ.സി.സിയ്ക്ക് എന്താണ് അധികാരം ; വിജയ് ബാബുവിനെ അനുകൂലിച്ച് സിദ്ദിഖും ഉണ്ണി മുകുന്ദനും

ഐ.സി.സിയ്ക്ക് എന്താണ് അധികാരം ; വിജയ് ബാബുവിനെ അനുകൂലിച്ച് സിദ്ദിഖും ഉണ്ണി മുകുന്ദനും

അമ്മയിൽ വിജയ് ബാബുവിനെതിരെ കത്തികയറുമ്പോൾ നടൻ സിദ്ദിഖും ഉണ്ണി മുകുന്ദനും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ അമ്മ ഐ സി സി ക്ക് എന്ത് അധികാരമുണ്ടെന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ പെട്ടന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. അത് താന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതേ സമയം, വിജയ് ബാബുവിന്റെ ‘മാറിനില്‍ക്കല്‍’ കത്തിന് പിന്നിൽ സിദ്ദിഖാണ് എന്ന് ആരോപണം ഉയരുന്നുണ്ട്. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *