Flash News

ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ല, എല്ലാവരും ചേർന്ന് അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യമില്ല; കെ സുരേന്ദ്രൻ

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്‌ഐഒ പരാതി നൽകി. മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് എസ്‌ഐഒ പരാതിയില്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദിനൊപ്പം നര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പരാതിയില്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *