മേക്കപ്പില്ലെങ്കില്‍ പ്രായം തോന്നിക്കുന്നു എന്ന് പറയുന്നവരോട് ഗായിക ജ്യോത്സ്‌നയ്ക്ക് പറയാനുള്ളത്

ചലച്ചിത്രതാരങ്ങളും ഗായകരുമെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന പല പോസ്റ്റുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഗായിക ജ്യോത്സ്‌ന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേരെ വന്ന ചില മോശം പരാമര്‍ശങ്ങളോടുള്ള താരത്തിന്റ പ്രതികരണമാണ് ഈ കുറിപ്പ്. മേക്കപ്പ് ഇല്ലെങ്കില്‍ പ്രായം തോന്നിക്കുന്നു എന്ന് പറയുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ബാഹ്യപ്രകൃതമല്ല ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കുന്നത് എന്ന് പറയുകയാണ് താരം.

പ്രായം തോന്നിക്കുന്നു എന്ന് കമന്റ് ചെയ്തയാള്‍, ജ്യോത്സ്‌ന മുപ്പതുകളില്‍ ആണെന്നു തോന്നുന്നു എന്നും കുറിച്ചിരുന്നു. തനിക്ക് മുപ്പത് അല്ല മുപ്പത്തിയഞ്ച് ആകുന്നു എന്നും താന്‍ അതില്‍ അഭിമാനിക്കുന്നു എന്നും ജ്യോത്സ്‌ന മറുപടിയും നല്‍കി. വാര്‍ധക്യം എന്നത് പ്രതിഭാസത്തിലൂടെ നാം എല്ലാം കടന്നുപോകും എന്നും അത് ഒരു സ്വാഭാവികമായ പ്രക്രിയ ആണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. മനസ്സാണ് പ്രധാനം. മനസ്സിന് പ്രായം കൂടാതെ നോക്കണം എന്നും ജ്യോത്സ്‌ന കുറുപ്പിലൂടെ ഓര്‍മ്മപ്പെടുത്തി.

Comments: 0

Your email address will not be published. Required fields are marked with *