കുട്ടികൾ എപ്പോൾ വ്യായാമം തുടങ്ങണം?

കുട്ടികൾ എപ്പോൾ വ്യായാമം തുടങ്ങണം?

മക്കളുടെ ജീവിതരീതിയെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമൊക്കെ പല രക്ഷിതാക്കളും ആശങ്കപ്പെടാറുണ്ട്. കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ പൊണ്ണത്തടി അടക്കമുള്ള പ്രശ്‌നങ്ങൾ വെല്ലുവിളി ഉയർത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക ക്ഷമത എത്രത്തോളം ഉയരുന്നുവോ അത്രത്തോളം അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികൾ ഏത് പ്രായത്തിൽ ടീം സ്‌പോർട്‌സിൽ ഏർപ്പെടണം അല്ലെങ്കിൽ ഭാരം ഉയർത്തിയുള്ള വ്യായാമം ചെയ്ത് തുടങ്ങണം എന്നെല്ലാമുള്ള കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളും ആശങ്കപ്പെടാറുണ്ട്. ആറ് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ ദിവസവും ഒരു മണിക്കൂറെങ്കിലും മിതമായതും ഊർജ്ജസ്വലവുമായ എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് ഡോക്ടർമാരും മെഡിക്കൽ വിദഗ്ധരും പറയുന്നത്. 3-5 വയസ് പ്രായമുള്ള കുട്ടികൾക്ക് ഓട്ടം, സപ്പോർട്ട് വീലുള്ള സൈക്കിൾ ചവിട്ടുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് ഊർജ്ജസ്വലരായി ഇരിക്കാം. ഈ പ്രായത്തിൽ തുടങ്ങാവുന്ന മറ്റൊന്ന് നീന്തൽ ആണ്. പരിശീലകന്റെയോ രക്ഷിതാവിന്റെയോ മേൽനോട്ടത്തിൽ 6 മാസത്തിനും 3 വയസ്സിനും ഇടയിൽ തന്നെ കുട്ടിയെ നീന്തൽ പരിചയപ്പെടുത്തുന്നത് നല്ലതാണ്. 6 മുതൽ 8വരെയുള്ള പ്രായത്തിൽ ജിംനാസ്റ്റിക്സ് ചെയ്യാനും ആത്മവിശ്വാസത്തോടെ സൈക്കിൾ ചവിട്ടാനും കഴിയും. അത്ലറ്റിക് അഥവാ ബോഡി ബാലൻസും മോഷൻ കൺട്രോളും ആവശ്യമുള്ള ഫിറ്റ്നസ് ആക്റ്റിവിറ്റികളും പരിചയപ്പെടുത്താനുള്ള നല്ല സമയമാണിത്. ടെന്നീസ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്ബോൾ തുടങ്ങിയവയും ഈ പ്രായത്തിൽ പരിശീലിപ്പിക്കുന്നത് ഉത്തമമാണ്. വാം അപ്പ്, ശരിയായ സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. 9 മുതൽ 11വരെയുള്ള പ്രായത്തിൽ മത്സരബുദ്ധി പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. കൈ-കണ്ണുകളുടെ ഏകോപനം വികസിക്കുന്നത് ഈ ഘട്ടത്തിലാണ്. ഒരു പന്ത് ബാറ്റുകൊണ്ട് കൃത്യമായി അടിക്കാനും ടെന്നീസ് ബോളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം അവർക്ക് കഴിയും. ദീർഘദൂര ഓട്ടം അഥവാ ഷോർട്ട് ട്രയാത്ത്ലോണുകൾ ഇവരെ പരിചയപ്പെടുത്താം.‌ ഇതുവഴി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യം നിലനിർത്താം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *