വെള്ളനിറത്തിലുള്ള അപൂർവ മാൻ! വീഡിയോ വൈറൽ

അസമിലെ കാശിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വില്‍ കണ്ടെത്തിയ അപൂര്‍വമായ വെള്ള ഹോഗ് മാൻ കൗതുകമാവുന്നു. മാനിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നാഷണൽ പാർക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലാണ് വൈറലായ ക്ലിപ്പ് പോസ്റ്റ് ചെയ്തത്. പാർക്കിലെ കൊഹോറ മേഖലയിലാണ് ‘ആൽബിനോ ഹോഗ് മാനിനെ’ കണ്ടെത്തിയത്. തവിട്ടുനിറത്തിലുള്ള മറ്റൊരു മാനിനൊപ്പം നടക്കുന്ന മാനിനെയാണ് ചിത്രത്തിൽ കാണുന്നത്. അപൂർവമായ ഈ മാനിന്‍റെ വെള്ളനിറം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

ഡിസംബർ 16 -ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശേഷം, ക്ലിപ്പ് 15,000 -ത്തിലധികം ആളുകള്‍ കണ്ടു. ഈ അപൂർവയിനം വെളുത്ത മാനിനെ കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്. ആ പ്രദേശത്തെ കുറച്ച് ആളുകള്‍ അപൂർവമാനിനെ കുറിച്ചും അത് എവിടെയാണെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചതിന് ശേഷം, ജൂണിൽ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് ബുരാപഹാർ റേഞ്ചിലെ ഒരു അപൂർവ വെളുത്ത ഹോഗ് മാനിന്റെ ഫോട്ടോ എടുത്തത് എന്ന് ദി സെന്റിനൽ അസം റിപ്പോർട്ട് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *