ഇതെവിടുന്ന് വന്നു..? കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ സംഘത്തെ നിയോ​ഗിച്ച് ലോകാരോ​ഗ്യ സംഘടന

കൊവിഡ് ആരംഭിച്ചത് മുതൽ അതിന്റെ ഉറവിടം സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി പുതിയ സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ് ലോകാരോ​ഗ്യ സംഘടന. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ചൈനയിലെ വുഹാനിലാണ് രോ​ഗം ആദ്യം സ്ഥിരീകരിച്ചത്. ഒന്നര വർഷം പിന്നിടുമ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താൻ ആയിട്ടില്ല. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണോ ഏതെങ്കിലും ലാബിൽ നിന്നും വൈറസ് ചോർന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസ്സം.

Comments: 0

Your email address will not be published. Required fields are marked with *